യൂറോപ്യന്‍ ജനത മുസ്‌ളീം അഭയാര്‍ത്ഥികളെ ആഗ്രഹിക്കുന്നില്ല –

09;41 pm 23/9/2016

ജോര്‍ജ് ജോണ്‍

Newsimg1_66747495
ഫ്രാങ്ക്ഫര്‍ട്ട്: സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിച്ച് സര്‍വകലാശാലാ ഗഷേകവിഭാഗം 15 യൂറോപ്യന്‍ രാജ്യങ്ങളില്‍ നടത്തിയ ഒരു സര്‍വേ ആണ് മുസ്‌ളീം അഭയാര്‍ത്ഥികളെ ആഗ്രഹിക്കുന്നില്ല എന്ന് രേഖപ്പെടുത്തിയത്. അഭയാര്‍ത്ഥികള്‍ വരുമ്പോള്‍ യൂറോപ്യന്‍ ജനതക്ക് ചില മുന്‍ഗണനകള്‍ ഉണ്ടെന്ന് സര്‍വേ വെളിപ്പെടുത്തി. എത്ര കഴിവുകള്‍ ഉണ്ടെങ്കിലും മതം ഒരു പ്രധാന ഘടകമായി സര്‍വേയില്‍ പങ്കെടുത്ത 85 ശതമാനം ആള്‍ക്കാരും കരുതുന്നു. എന്നാല്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവരെ സ്വീകരിക്കാന്‍ യൂറോപ്യന്‍ ജനത മടി കാണിക്കുന്നില്ല.

യൂറോപ്പിന്റെ ഭൂമിശാസ്ത്രപരവും, സാംസ്കാരികവുമായ പാരമ്പര്യമാണ് മുസ്‌ളീം അഭയാര്‍ത്ഥികള്‍ക്ക് എതിരായി സര്‍വേയില്‍ മുമ്പന്തിയിലെ പ്രധാന കാരണം. അതുപോലെ മുസ്‌ളീങ്ങളുടെ ദേശീയേദ്ഗ്രഥനം, ഭാഷാ പഠനം എന്നിവയും ക്രിസ്ത്യന്‍ വിഭാഗത്തെ അപേക്ഷിച്ച് വളരെ കുറവായി കണ്ടു. മുസ്‌ളീം അഭയാര്‍ത്ഥികള്‍ക്കിടയില്‍ കൂടുതലും സാമ്പത്തിക ലാഭത്തിന് വേണ്ടി വരുന്നവരാണെന്ന് സര്‍വേ പറയുന്നു. സൂറിച്ച് സര്‍വകലാശാലാ ഗഷേകവിഭാഗത്തിന്റെ ഈ സര്‍വേയില്‍ യൂറോപ്പിലെ വിദ്യാഭ്യാസ, സാംസ്കാരിക, സാമ്പത്തിക മേഖലകളില്‍ നിന്നെല്ലാമുള്ള ജനവിഭാഗങ്ങള്‍ പങ്കെടുത്തിരുന്നു.