01:19pm 23/06/2016
ന്യൂയോര്‍ക്ക്: യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടൻ പുറത്ത് വരണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ബ്രിട്ടന്റെ പരമാധികാരവും സ്വാതന്ത്ര്യവും നിലനിര്‍ത്താന്‍ യൂറോപ്യന്‍ യൂണിയന് വിടുന്നതാണ് നല്ലതെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ വിശ്വസ്തയും വക്താവുമായ കത്രീന പിയേഴ്സൺ കഴിഞ്ഞ ദിവസം ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലും ഈ നിലപാട് ആവർത്തിച്ചു.
ബ്രിട്ടൻ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് വാദിക്കുന്ന കൺസർവേറ്റീവ് പാർട്ടി പ്രതിനിധിയായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ട്രംപും തമ്മിൽ അസ്വാരസ്യം നിലനിൽക്കുന്നുണ്ട്. ട്രംപ് ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യുന്ന ആളാണെന്ന് കാമറൂണ്‍ പറഞ്ഞിരുന്നു.
അതേസമയം, കഴിഞ്ഞ ആഴ്ച ലണ്ടന്‍ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ യൂറോപ്യന്‍ യൂണിയനില്‍ തന്നെ തുടരണമെന്ന് ബ്രിട്ടീഷ് ജനതയോട് അഭ്യര്‍ഥിച്ചിരുന്നു.