രക്ഷിതാക്കളെ ബന്ദികളാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

04:33 pm 28/9/2016

download (9)
ലഖ്​നോ: ഉത്തർപ്രദേശിൽ രക്ഷിതാക്കളെ ബന്ദികളാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ചൊവ്വാഴ്​ച രാവിലെയാണ്​ സംഭവം നടന്നത്​. 20 ഒാളം പേരുള്ള സംഘം വീട്ടിൽ അതിക്രമിച്ചു കയറി കൊള്ള നടത്തുകയും 12 കാരിയെ കടത്തികൊണ്ടുപോവുകയുമായിരുന്നു. രക്ഷിതാക്കളെ വീട്ടിൽ കെട്ടിയിട്ട ശേഷമാണ്​ സംഘം പെൺകുട്ടിയെ കടത്തികൊണ്ടുപോയത്​. വീടിന്​ അകലെവെച്ച്​ അഞ്ചംഗ സംഘം​ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്ന്​ പെൺകുട്ടി പൊലീസിന്​ മൊഴി നൽകി. പെൺകുട്ടി ചികിത്സയിൽ കഴിയുകയാണ്​.

അക്രമത്തിൽ പെൺകുട്ടിയടൈ പിതാവി​െൻറ​ തലക്ക്​ പരിക്കേറ്റു. സംഭവത്തിൽ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ടെന്നും അക്രമികൾക്കു വേണ്ടി തെരച്ചിൽ ഉൗർജിതമാക്കിയതായും പൊലീസ്​ അറിയിച്ചു.

ജൂലൈയിൽ ബലന്ദ്​ശഹർ ഹൈവേയിൽ അക്രമികൾ കാർ തടഞ്ഞുനിർത്തി കുടുംബത്തെ കവർച്ച ചെയ്യുകയും പുരുഷൻമാരെ കെട്ടിയിട്ട്​ യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്​തിരുന്നു.