രഞ്ജി ട്രോഫി: ഹിമാചലിനെതിരെ കേരളം ഭേദപ്പെട്ട നിലയില്‍

09:49 am 14/10/2016
download (5)

കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഹിമാചൽ പ്രദേശിനെതിരെ ആദ്യ ദിനം കേരളം ഭേദപ്പെട്ട നിലയിൽ. ആദ്യ ജിനം കളി നിര്‍ത്തുമ്പോള്‍ കേരളം നാലു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തിട്ടുണ്ട്. 52 റണ്‍സുമായി സച്ചിന്‍ ബേബിയും 24 റണ്‍സോടെ വി എ ജഗദീഷുമാണ് ക്രീസില്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗനയക്കപ്പെട്ട കേരളത്തിന് തുടക്കത്തിലെ ഓപ്പണര്‍മാരായ ജലജ് സക്സേനയെ(2)യും ബി എ തക്കറിനെയും(17) നഷ്ടമായി. രോഹന്‍ പ്രേമും(14) കാര്യമായ സംഭവനയില്ലാതെ പുറത്തായതോടെ കൂട്ടത്തകര്‍ച്ച നേരിട്ട കേരളത്തെ സഞ്ജു വി സാംസണും സച്ചിൻ ബേബിയും ചേർന്ന് കരകയറ്റുകയായിരുന്നു.
47 റണ്‍സെടുത്ത സഞ്ജു പുറത്തായശേഷം വി എ ജഗഗീഷിനെ (24 നോട്ടൗട്ട്) കൂട്ടുപിടിച്ച് സച്ചിൻ ബേബി(52 നോട്ടൗട്ട്) കൂടുതല്‍ നഷ്ടങ്ങളില്ലാതെ കേരളത്തെ 150 കടത്തി. കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം.