രണ്ടരലക്ഷം ആംഫിറ്റമിന്‍ ഗുളികളാണ് ജിദ്ദ തുറമുഖത്ത് നിന്ന് പിടികൂടി

11;15 pm 19/11/2016

images
ജിദ്ദ: വനിതകളുടെ പാദരക്ഷക്കുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്തു.
രണ്ടരലക്ഷം ആംഫിറ്റമിന്‍ ഗുളികളാണ് ജിദ്ദ തുറമുഖത്ത് നിന്ന് പിടികൂടിയത്. പാദരക്ഷകളുടെ 346 പെട്ടികള്‍ ആണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്.
ഈ പെട്ടിക്കുള്ളിലുണ്ടായിരുന്ന എല്ലാ പാദരക്ഷകള്‍ക്കകത്തും ഗുളികള്‍ ഒളിപ്പിച്ചിരുന്നു. പ്രതികള്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ പശ്ചിമ മേഖല കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ കസ്റ്റംസ് ജീവനക്കാരുടെ ജാഗ്രതയെ പ്രശംസിച്ചു.