രണ്ടു കോടി രൂപ വിലമതിക്കുന്ന വജ്രങ്ങള്‍ മോഷ്ടിച്ചവര്‍ പിടിയില്‍

07.03 PM 04-09-2016
diomonds_0409
മോഷ്ടിച്ച വജ്രം കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍. രണ്ടു കോടി രൂപ വിലമതിക്കുന്ന വജ്രങ്ങളാണ് ഇവര്‍ മോഷ്ടിച്ചത്. ദക്ഷിണ ഡല്‍ഹിയിലെ മാഡന്‍ഗിര്‍ പ്രദേശത്തുനിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്.
കഴിഞ്ഞയാഴ്ച ആഭരണ ബ്രോക്കറായ വിജയ് ഗുപ്തയുടെ കാറില്‍നിന്നു മോഷ്ടിച്ച വജ്രങ്ങളാണ് ഇതെന്ന് ഡിസിപി റിഷിപാല്‍ അറിയിച്ചു. വിജയ്‌യുടെ കാറിന്റെ കാറ്റഴിച്ചുവിട്ടശേഷമാണ് ഇവര്‍ മോഷണം നടത്തിയത്. പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ കാറിന്റെ ചില്ലുതകര്‍ത്ത സംഘം വജ്രവുമായി കടക്കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് പോലീസ് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്.