രണ്ടു തൊഴിലാളികള്‍ സൂര്യാഘാതമേറ്റു മരിച്ചു

01:01pm. 01/5/2016
images (3)
കോഴിക്കോട്‌: കോഴിക്കോടു ജില്ലയില്‍ ആദിവാസിയടക്കം രണ്ടു തൊഴിലാളികള്‍ സൂര്യാഘാതമേറ്റു മരിച്ചു. കുറ്റ്യാടിയില്‍ പുഴയോരം കെട്ടുന്ന ജോലിയില്‍ ഏര്‍പ്പെട്ട പയേ്ോളി അയനിക്കാട്‌ അറബിക്‌ കോളജിന്‌ സമീപം വള്ളുവക്കുനി താരേമ്മല്‍ കുഴിച്ചാലില്‍ ദാമോദരനും (53), ജോലി കഴിഞ്ഞ്‌ മടങ്ങിയ കാരശേരി തോട്ടക്കാട പൈക്കാടന്‍മല എളമ്പിലാ-ശേരി ആദിവാസി കോളനിയി-ലെ രാമനു (80)മാണ്‌ മരിച്ചത്‌.
റിവര്‍ മാനേജ്‌മെന്റ്‌ പദ്ധതി പ്രകാരം കുറ്റ്യാടി പുഴയുടെ തീരം കെട്ടുന്ന ജോലിയിലേര്‍പ്പെട്ട കരാര്‍ തൊഴിലാളിയായിരുന്നു ദാമോദരന്‍. ഇവിടെ പുഴ വറ്റിവരണ്ടിരിക്കുകയാണ്‌. ഉച്ചയോടെ ക്ഷീണം അനുഭവപ്പെടുന്നതായും അല്‍പം വിശ്രമിക്കണമെന്നും ഒപ്പമുണ്ടായിരുന്ന തൊഴിലാളിയോടു പറഞ്ഞ്‌ ദാമോദരന്‍ പുഴയോരത്തേക്കു പോയി. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വന്നില്ല. ഒപ്പമുണ്ടായിരുന്നയാള്‍ ജോലി അവസാനിപ്പിച്ചു പോയപ്പോള്‍ ദാമോദരനെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്നു പരിസരവാസികള്‍ നടത്തിയ തെരച്ചിലില്‍ ഒന്നരയോടെ ജോലി ചെയ്‌തിരുന്ന സ്‌ഥലത്തുനിന്നു മാറി ഊരത്തു ഭാഗത്തു പുഴയോരത്തു ദാമോദരനെ കണ്ടെത്തി. ഉടന്‍ തന്നെ കുറ്റ്യാടി ഗവ: ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അനിതയാണ്‌ ഭാര്യ. മക്കള്‍: അതുല്‍, അഭിന്‍. വെള്ളിയാഴ്‌ച ജോലി കഴിഞ്ഞ്‌ വീട്ടി-ലേക്കു നടന്നുപോകും വഴിയാണ്‌ രാമന്‌ സൂര്യാഘാതമേറ്റത്‌. രാമന്‍ തോട്ടക്കാട്‌ മരഞ്ചാട്ടി റോഡരികില്‍ വീണു കിടക്കുന്നത്‌ ചിലര്‍ കണ്ടിരുന്നു. ശനിയാഴ്‌ച രാവി-ലെയാണ്‌ മരിച്ചതാ-ണെന്ന്‌ വ്യക്‌തമായത്‌. രാമന്റെ ദേഹമാസകലം പൊള്ളലേറ്റിട്ടുണ്ട്‌. മരപ്പണിക്കും മറ്റും പോയിരുന്ന ആളാണ്‌ രാമന്‍. ശാരദ, മിനി, ഷാജു, പരേതയായ ഓമന എന്നിവര്‍ മക്കളാണ്‌.