രണ്ട്​ ദലിത്​ യുവാക്കളെ പൊലീസ്​ ക്രൂരമായി പീഡിപ്പിച്ചു.

04:44 pm 22/10/2016

images (12)
കൊല്ലം: അഞ്ചാലുംമൂട്​ സ്​റ്റേഷനിൽ രണ്ട്​ ദലിത്​ യുവാക്കളെ പൊലീസ്​ ക്രൂരമായി പീഡിപ്പിച്ചു. മോഷണക്കുറ്റം ആരോപിച്ച്​ കസ്​റ്റഡിയിലെടുത്ത ​​ ഇവരെ പൊലീസ്​ നാലുദിവസം തല്ലിച്ചതച്ചെന്നാണ്​​ ആരോപണം.

കുറ്റാരോപിതരുടെ വിരലുകളിൽ മുളവടിയുപയോഗിച്ച്​ ചതക്കുകയും ജനനേന്ദ്രിയത്തിൽ ഇൗർക്കിൽ കയറ്റി ഉപദ്രവിക്കുകയും ​െചയ്​തശേഷം തെളിവില്ലെന്ന്​ പറഞ്ഞ്​ യുവാക്കളെ റോഡിൽ ഇറക്കിവിടുകയായിരുന്നുവെന്ന്​ ചികിത്സയിൽ കഴിയുന്ന യുവാക്കൾ പറയുന്നു.

ഞായറാഴ്​ച രാത്രി ഇവരെ കസ്​റ്റഡിയിലെടുത്ത പൊലീസ്​ കഴിഞ്ഞ ദിവസമാണ്​ യുവാക്കളെ​​ റോഡിൽ ഇറക്കിവിട്ടത്​.