രത്തൻ ടാറ്റയ്ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മോദിക്കു സുബ്രഹ്മണ്യൻ സ്വാമിയുടെ കത്ത്

02.29 Am 29/10/2016
swami_0302
ന്യൂഡൽഹി: രത്തൻ ടാറ്റയ്ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. പ്രത്യേക സംഘത്തെകൊണ്ട് അന്വേഷണം നടത്തി രത്തൻ ടാറ്റയെ പോസിക്യൂട്ട് ചെയ്യണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിവിധ ഇടപാടുകളിൽ നാലു വലിയ ക്രിമിനൽ കുറ്റങ്ങൾ രത്തൻ ടാറ്റ ചെയ്തതായും സ്വാമി കത്തിൽ ആരോപിക്കുന്നു.

ടാറ്റ സൺസ് ചെയർമാൻ സ്‌ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ നീക്കിയതിനു പിന്നാലെയാണ് മോദിക്കു കത്തെഴുതുന്നത്. മിസ്ത്രിയെ പുറത്താക്കിയതിന്റെ കാരണം ഇതേവരെ പുറത്തുവിട്ടിട്ടില്ല. 2012ലാണ് മിസ്ത്രി ടാറ്റ സൺസ് ചെയർമാനായി സ്‌ഥാനമേറ്റത്. മിസ്ത്രിയെ പുറത്താക്കിയതിനുശേഷം രത്തൻ ടാറ്റ ഇടക്കാല ചെയർമാനായി സ്‌ഥാനമേറ്റിരുന്നു.