രമേശ് ചെന്നിത്തല യഥാര്‍ത്ഥ പ്രതിപക്ഷ നേതാവ് ആകണം (ജയിംസ് കൂടല്‍)

10:29 am 24/11/2016

Newsimg1_76547439
എല്ലാ ബഹുമാനവും നിലനിര്‍ത്തികൊണ്ട് പറയട്ടെ ശ്രീ.രമേശ് ചെന്നിത്തല കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും കേരളത്തിലെ ജനങ്ങളുടെയും പ്രതിക്ഷക്കൊത്തു ഉയര്‍ന്ന് ഒരു യഥാര്‍ത്ഥ പ്രതിപക്ഷ നേതാവ് ആകണം,

എന്തിന്റെ പേരില്‍ ആയാലും കോണ്‍ഗ്രസ് പതാകയെ ചെങ്കൊടിയുമായി കൂട്ടികെട്ടരുത്!!!
കമ്മുണിസ്റ്റ് ഫാസിറ്റ് ശക്തികള്‍ക്കെതിരെ പടപൊരുതി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നെഞ്ചോട് ചേര്‍ത്ത കോണ്‍ഗ്രസ് പതാകയെ ചെങ്കൊടിയുമായി കൂട്ടികെട്ടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കരുത്.

അന്ധമായ കോണ്‍ഗ്രസ് വിരോധം മൂലം കോണ്‍ഗ്രസ് പാര്‍ട്ടിയേയും നേതാക്കളെയും സമുഹ മദ്ധ്യത്തില്‍ അവഹേളിച്ചു വര്‍ഗ്ഗിയ ശ്ക്തികള്‍ക്ക് ഇന്‍ഡ്യന്‍ മണ്ണില്‍ വളരാന്‍ വളക്കുറുണ്ടാക്കിക്കൊടുത്തവരുടെ കഴിഞ്ഞകാല ചെയ്തികള്‍ ഒരു നിമിഷും കൊണ്ട് മറക്കാന്‍ സാധിക്കുമോ?സോണിയ ഗാന്ധിയെ മാദമ്മയെന്നും രാഹുലിനെ അമുല്‍ ബേബിയെന്നും വിളിച്ചവര്‍…
മന്‍മോഹന്‍ സിംഗിനേയും എ.കെ ആന്റ്ണിയേയും മൌനി ബാബയെന്നുവിളിച്ച് അവഹേളിച്ചവര്‍…
യു പി എ സര്‍ക്കാരിനെ തകര്‍ത്ത് വര്‍ഗ്ഗിയ ശക്തികള്‍ക്ക് അധികാരം ലഭിക്കുവാന്‍ അവസരമൊരുക്കിയവര്‍ഉമ്മന്‍ ചാണ്ടിയേയും കുടുംബത്തേയും വെക്തിഹത്യ നടത്തി അവഹേളിച്ചവര്‍….രമേശ് ചെന്നിത്തലയെ ഹിന്ദുവാദിയായി ചിത്രികരിച്ച് അവഹേളിച്ചവര്‍…
ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റെ പേരില്‍ ക്രുശിക്കുവാന്‍ ശ്രമിക്കുന്നവര്‍…. അവസാനം,

സ്വശ്രയകോളെജിന്റെ ഫിസ് വര്‍ദ്ധനവ് പിന്‍വലിക്കുവാന്‍ കോളേജു മാനേജുമെന്റുകള്‍ തയ്യറായപ്പോള്‍ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാക്കുകള്‍ക്ക് പുല്ലു വിലപോലും നല്‍കാന്‍ തായ്യാറാകത്തവര്‍……കേരളാ പിറവിയുടെ 60ാ!ം വാര്‍ഷിക ആഘോഷങ്ങളില്‍ നിന്നും നമ്മുടെ പ്രിയപ്പെട്ട മുന്‍ മുഖ്യമന്ത്രിമാരെ,കേരളത്തെ വികസനത്തിന്റെ ഉന്നതിയില്‍ എത്തിച്ച എ.കെ. ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയും ഒഴിവാക്കി അവഹേളിച്ചവര്‍….
യുഡിഫ് അധികാരത്തില്‍ ഇരിക്കുന്ന ജില്ലാ ബാങ്കുകള്‍ പിരിച്ചുവിടുവാന്‍ അവസരം നോക്കി നടക്കുന്നവര്‍…!!!

എന്തിന്റെ പേരില്‍ ആയാലും ഇവരുമായി എങ്ങനെ യോജിച്ച് സമരം നടാത്തുവാന്‍ അത്മാഭിമാന്മുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കഴിയും!!! ഇന്ത്യന്‍ സ്വാതന്ത്രത്തിന്ന് വേണ്ടി സമരംനയിച്ചു ബ്രിട്ടീഷുകാരെ ഇന്ത്യന്‍ മണ്ണില്‍ നിന്നും കെട്ടുകെട്ടിച്ച മഹത്തായ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിനു വര്‍ഗ്ഗിയ ഫാസിറ്റുശ്ക്തിക്ക് എതിരെ പോരാട്ടും നടത്തുവാന്‍ ഇന്ത്യന്‍ സ്വാതന്ത്രദിനം കരിദിനമായി ആചരിച്ച കമ്മുണിസ്റ്റുകളുടെ പിന്‍ന്തുണ ആവിശ്യമുണ്ടോ?

വര്‍ഗ്ഗിയ ഫാസിറ്റ് കളും കമ്മ്യുണിസ്റ്റ് ഫാസിറ്റുകളും
ഒരുപോലെ എതിര്‍ക്കപ്പ്‌പെടേണ്ടതാണ്…
ഇവരില്‍ അരെങ്കിലുമായി സന്ധിചെയ്യുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചടത്തോളും അത്മഹത്യാപരമാണ്….
കഴിഞ്ഞകാലങ്ങളില്‍ ഘടകകക്ഷികളുടെ സമ്മര്‍ദ്ധത്തിനു വഴിപ്പെട്ട്
നമ്മുടെ നേതാക്കള്‍ എടുത്ത അഴകൊഴമ്പന്‍ നിലപാടുകളാണു കേരളത്തിലെ കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണമെന്ന് സംശയിച്ചാല്‍ കുറ്റപെടുത്തുവാന്‍ കഴിയുകയില്ല.

ആദരണിയനായ കെ.കരുണാകരന്‍ എന്ന തന്ത്രശാലിയായ രാഷ്ടിയ നേതാവിന്റെ ധിരമായ നിലാപാടുകളും പോരാട്ട വീര്യവുംനിലപാടുകളില്‍ വിട്ടു വിഴ്ച്ച് ചെയ്യാതെയോജിക്കേണ്ടടുത്ത് യോജിച്ചു കൊണ്ടും വിയോജിക്കെണ്ടടുത്ത് വിയോജിച്ചും സഘടനയുടെ പൊതുനന്മക്കു വേണ്ടി കുട്ടായി എടുത്തിട്ടുള്ള നിലാപാടുകള്‍ക്കൊപ്പും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണിനിന്നിട്ടുണ്ട്.
ശ്രി.കെ. കരുണാകരന്റെ കാലഘട്ടത്തിനു ശേഷംഏ.കെ.ആന്റണിയുടെ ആദര്‍ശശുദ്ധിയും
ഉമ്മന്‍ ചാണ്ടിയൂടെ പ്രായോഗിക നിലാപാടുകളും ആയിരുന്നു ഒരു കാലഘട്ടത്തില്‍ കേരള സാമൂഹത്തിന്റെ മുന്നിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇടയിലും അവര്‍ക്കും കോണ്‍ഗ്രസിനും
സ്വികാരൃത ഉണ്ടാക്കികൊടുത്തത്.

അതോടൊപ്പും ശ്രി. രമേശ് ചെന്നിത്തല കെ. പി .സി .സി പ്രസിഡന്റും ശ്രി .ഉമ്മന്‍ ചാണ്ടി പാര്‍ലമെന്റ്‌റി പാര്‍ട്ടി ലിഡറായും കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുവാനുള്ള കോണ്‍ഗ്രസ് നേത്രുത്വത്തിന്റെ തിരുമാനും കോണ്‍ഗ്രസിനെ ശ്ക്തിപ്പെടുത്തി.ശ്രി വി.എം. സുധിരനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്നൂള്ള ചേര്‍ന്നൂള്ള കുട്ടായ നേത്രുത്തമെന്ന പാര്‍ട്ടി തിരുമാനത്തില്‍ വിരളി പുണ്ടവര്‍ ഇതിനെ തകര്‍ക്കുവാന്‍ ചില അഭിനവ ‘ശിഖണ്ടിമാരെ’ മുന്നില്‍ നിര്‍ത്തി നടത്തുന്ന കളികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളൂം ഇനിയെങ്കിലും തിരിച്ച് അറിയണും…

ഇന്‍ഡ്യന്‍ സ്വതന്ത്യസമരഭുമിയില്‍ പോരാട്ടം നടത്തി ഇന്‍ഡ്യന്‍ മണ്ണില്‍ രക്തംചിന്തി പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തിന്റെ അജണ്ട നിഛയിക്കുവാന്‍ ഒരു ഘടകക്ഷികളേയും അനുവദിക്കരുത്.കേരളത്തിന്റെ കഴിഞ്ഞകാല കോണ്‍ഗ്രസ് ചരിത്രത്തില്‍ ഘടകകഷികളെ ഉപയോഗിച്ച് ഇന്നും ഉണങ്ങാത്ത മുറിവായി, കറുത്ത പാടായി മാറിയ സംഭവങ്ങളുടെ ആവര്‍ത്തനം ഇനിയും ഉണ്ടാകന്‍ അനുവദിക്കരുത്.കോണ്‍ഗ്രസ് പ്രസ്ഥാനത്തെ യും നേതാക്കന്മാരെയും
ഘ്ടകകഷികള്‍ക്ക് ഇഷ്ടം പോലെ കൊട്ടാനുള്ള ചെണ്ടയായി മാറ്റുവാന്‍ ഇനിയും അനുവദിക്കരുത്

എല്ലാ ബഹുമാനവും നിലനിര്‍ത്തികൊണ്ട് പറയട്ടെ ശ്രീ
രമേശ് ചെന്നിത്തല വര്‍ഗ്ഗിയ ഫാസിറ്റ് കള്‍ക്കും കമ്മ്യുണിസ്റ്റ് ഫാസിറ്റുകള്‍ക്കും എതിരെ കൊടുംകാറ്റുപോലെ സന്ധിയില്ലാ സമരം നടാത്തി നിലപാടുകളില്‍ വിട്ടുവിഴ്ച ചെയ്യാതെ കേരളത്തിലെ ജനങ്ങളുടെ പ്രതിഷക്കൊത്തു ഉയര്‍ന്ന് ഒരു യഥാര്‍ത്ഥ പ്രതിപക്ഷ നേതാവ്………
പ്രതിപ്ക്ഷനേതാവ് സന്ധിചെയ്യേണ്ടവനല്ലാ. സമരമുഖങ്ങളില്‍ ധീരമായി പോരാട്ടം നടത്തേണ്ടവനാണ്.
അതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്
ജയ് ഹിന്ദ്!!!!!

സ്‌നേഹപുര്‍വ്വും

ജെയിംസ് കൂടല്‍
ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്
ഗ്ലോബ്ബല്‍ കമ്മിറ്റി
0019149871101