രാംദേവിന്റെ പതാഞ്ജലി ന്യൂഡില്‍സിന്‌ ഉല്പാദനത്തിന് അനുമതിയില്ല

ന്യൂഡല്‍ഹി: യോഗാചാര്യന്‍ ബാബ രാംദേവിന്റെ പതാഞ്ജലി ആയുര്‍വേദ ആട്ട ന്യൂഡില്‍സ് ഉല്‍പാദനത്തിന്  അനുമതി ലഭിച്ചില്ല. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് അതോരിറ്റി ഓഫ് ഇന്ത്യ സെന്‍ട്രല്‍ റെഗുലേറ്ററാണ് ഇക്കാര്യം അറിയച്ചത്. വാര്‍ത്ത രാംദേവ് ഇത് നിഷേധിച്ചു.

രാംദേവിന്റെ ഉടമസ്ഥതയുള്ള കമ്പനിയുടെ പതാഞ്ജലി യോഗ, ആയുഷ് എന്നീ രണ്ട് ബ്രാന്‍ഡ് നെയിമുകള്‍ക്കാണ് ലൈസന്‍സ് ലഭിച്ചിരുന്നത്. എന്നാല്‍ ഇവയുടെ ഉല്പാദനത്തിന് അനുമതി ലഭിച്ചെന്ന് എഫ്.എസ്.എസ്.എ.ഐ സി.ഇ.ഒ ആശിഷ് ബഹുഗുണ അറിയിച്ചു. ആകെ പത്ത് കമ്പനികള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളതെന്നും അതില്‍ രാംദേവിന്റെ ന്യൂഡില്‍സിന് അനുമതി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം രാംദേവ് നിഷേധിച്ചിട്ടുണ്ട്.

എന്തോ തെറ്റിദ്ധാരണ സംഭവിച്ചതാണെന്നും ഉല്പാദനം നടത്താന്‍ പതാഞ്ജലി ആട്ട ന്യൂഡില്‍സിന് അനുവാദം ലഭിച്ചിട്ടുള്ളതാണെന്നും രാംദേവ് പറഞ്ഞു.

7,002 thoughts on “രാംദേവിന്റെ പതാഞ്ജലി ന്യൂഡില്‍സിന്‌ ഉല്പാദനത്തിന് അനുമതിയില്ല