രാജസ്‌ഥാനില്‍ വിഷം കലര്‍ന്ന വെള്ളം കുടിച്ച്‌ 11 പേര്‍ മരിച്ചു

05:41pm 29/4/2016
download

ജയ്‌പൂര്‍ : രാജസ്‌ഥാനില്‍ വിഷം കലര്‍ന്ന വെള്ളം കുടിച്ച്‌ 11 പേര്‍ മരിച്ചു. ഭിന്നശേഷിയുള്ളവരെ പാര്‍പ്പിക്കുന്ന സര്‍ക്കാര്‍ ഭവനത്തില്‍ കഴിഞ്ഞിരുന്നവരാണ്‌ മരിച്ചത്‌. പതിനാറാം തീയതി മുതല്‍ ഇവിയുള്ളവര്‍ക്ക്‌ അസ്വസ്‌ഥല അനുഭവപ്പെടുകയും പലരും മരണപ്പെടുകയും ചെയ്‌തിരുന്നു. ഇന്നലെ രാത്രിയിലും ഒരു കുട്ടി കൂടി മരിച്ചതോടെ മരണപ്പെട്ടവരുടെ എണ്ണം 11 ആയി. കഴിഞ്ഞ ദിവസവും നാലു കുട്ടികള്‍ മരിച്ചിരുന്നു. ഇതുവരെ മരിച്ചവരില്‍ ഏഴുപേര്‍ കുട്ടികളാണ്‌.
ഇത്രയേറെ മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടും പോലീസ്‌ കേസെടുത്തിട്ടില്ല.