രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജയിലില്‍ മര്‍ദ്ദനം

download (1)

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് സഹതടവുകാരന്‍ ആക്രമിച്ചു. ജീവപര്യന്തം തടവിന് ശിക്ഷയനുഭവിക്കുന്ന രാജേഷ് എന്നയാളാണ് പേരറിവാളനെ ആക്രമിച്ചത്. പരിക്കേറ്റ പേരറിവാളനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പേരറിവാളനും രാജേഷും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് ജയിലധികൃതര്‍ അറിയിച്ചു.