രാജു നാരായണസ്വാമിക്കെതിരെ വാറന്റ്

01.14 PM 11/11/2016
download
തിരുവനന്തപുരം: കൃഷിവകുപ്പ് സെക്രട്ടറി രാജു നാരായണസ്വാമിക്കെതിരെ ജാമ്യമില്ലാ വാറന്റ്. എറണാകുളം കുടുംബ കോടതിയിൽനിന്നാണ് രാജു നാരായണസ്വാമിയുടെ ഭാര്യ ബീന നൽകിയ കേസിൽ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഗാർഹിക പീഡന സംരക്ഷണ നിയമപ്രകാരമാണ് ഭാര്യ കേസ് നൽകിയത്. ബീനയ്ക്ക് മാസംതോറും 25,000 രൂപ ചെലവിനു കൊടുക്കണമെന്ന കോടതി ഉത്തരവ് നിലവിലുണ്ട്.

കഴിഞ്ഞമാസം 31 വരെ ഇതിൽ മറുപടി നൽകാൻ സമയം അനുവദിച്ചിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. ഇതേതുടർന്നാണ് രാജു നാരായണസ്വാമിക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്.