രാജ്യം ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് ഓര്‍ക്കണമെന്ന് സി.പി.എമ്മിനോട് രവിശങ്കര്‍ പ്രസാദ്

07:55pm 20/5/2016
images (1)
ന്യുഡല്‍ഹി: രാജ്യം ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് ഓര്‍ക്കണമെന്ന് സി.പി.എമ്മിനോട് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇന്ത്യയിലെ പതിനാല് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പിയാണ്. സി.പി.എം അക്രമം നിര്‍ത്തണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കേരളത്തില്‍ നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമമാണ് ഉണ്ടായതെന്ന് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. പ്രവര്‍ത്തകര്‍ക്കെതിരായ അക്രമത്തെ ഗൗരവമായി കാണുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഫാസിസ്റ്റ് മുഖ്യമന്ത്രിയാകാനാണ് പിണറായി വിജയന്റെ ശ്രമമെങ്കില്‍ അതിനെ ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പിണറായി മുഖ്യമന്ത്രിയാകാന്‍ തയ്യാറെടുക്കുമ്പോള്‍ സി.പി.എം അഴിഞ്ഞാടുകയാണെന്നും കുമ്മനം ആരോപിച്ചു.