രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു.

11;10 pm 16/12/2016

download

ന്യൂഡൽഹി: പെട്രോൾ ലിറ്ററിന് 2.21 രൂപയും ഡീസൽ ലിറ്ററിന് 1.79 രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരുമെന്ന് പൊതുമേഖലാ എണ്ണ കമ്പനികൾ അറിയിച്ചു.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഒായിൽ വിലയിലുണ്ടായ വർധനവാണ് എണ്ണ കമ്പനികളുടെ തീരുമാനത്തിന് പിന്നിൽ. കഴിഞ്ഞ നവംബറിൽ ഇന്ധന വില നേരിയ തോതിൽ വർധിപ്പിച്ചിരുന്നു.

അതേസമയം, ഇന്ധന വില വര്‍ധിപ്പിച്ച സാഹചര്യത്തിൽ ബസ് നിരക്കുകള്‍ കൂട്ടേണ്ടിവരുമെന്ന് ബസ് ഉടമകളുടെ സംഘടനയായ ആൾ കേരളാ ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.