രാജ്യത്ത് 22 വ്യാജ യൂണിവേഴ്‌സിറ്റികളെന്നു യുജിസി

10:18am 03/7/2106
download (2)

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 22 വ്യാജ യൂണിവേഴ്‌സിറ്റികളുടെ പട്ടിക യുജിസി പുറത്ത് വിട്ടു. പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രേദേശില്‍ പ്രവര്‍ത്തിക്കുന്ന എട്ട് യൂണിവേഴ്‌സിറ്റികളും വ്യാജന്മാരുടെ പട്ടികയിലുണ്ട്. യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഈ പട്ടിക പുറത്ത് വിട്ടത്. ഈ സ്ഥാപനങ്ങള്‍ യൂണിവേഴ്‌സിറ്റി എന്ന പദം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.