രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

12:00pm 20/7/2106
download (1)

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ചത്ത പശുവിന്റെ തോല്‍ ഉരിഞ്ഞുവെന്ന് ആരോപിച്ച് ദളിത് വിഭാഗത്തില്‍പെട്ട യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ രാജ്യസഭയില്‍ പ്രതിഷേധം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്-ബിഎസ്പി അംഗങ്ങള്‍ സഭ തുടങ്ങിയപ്പോള്‍ തന്നെ രംഗത്തുവന്നു. അംഗങ്ങള്‍ നടത്തളത്തിലിറങ്ങി ബഹളം വച്ചതോടെ സഭ മുടങ്ങി.

സര്‍ക്കാരിന്റെ ദളിത് വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു.