രാമക്ഷേത്രത്തിനായി നിയമം നിര്‍മിക്കണമെന്നു പ്രവീണ്‍ തൊഗാഡിയ

05:55pm 26/6/2016
download (3)
പാറ്റ്‌ന: നിയമനിര്‍മാണത്തിലൂടെ മാത്രമേ രാമക്ഷേത്രം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുകയുള്ളുവെന്നു വിശ്വഹിന്ദുപരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ. ബിജെപി സര്‍ക്കാര്‍ ഇതിനായി പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതി ഉത്തരവിലൂടെയും പരസ്പര സമ്മതത്തിലൂടെയും അയോധ്യയില്‍ ക്ഷേത്ര നിര്‍മാണം സാധ്യമല്ല. അതിനു നിയമനിര്‍മാണം മാത്രമാണു മാര്‍ഗം. മോദി സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തെ ഭരണത്തിനിടെ നിയമനിര്‍മാണം സാധ്യമാകുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു .