രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബച്ചനെ നാമനിര്‍ദേശം ചെയ്യുമെന്ന് മോദി

09:15am 1/4/2016
download (1)
ന്യൂഡല്‍ഹി: അടുത്ത രാഷ്ട്രപതിയായി ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പേര് നിര്‍ദേശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറെടുക്കുന്നതായി വെളിപ്പെടുത്തല്‍. സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവും മുന്‍ എം.പിയുമായ അമര്‍ സിങ് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യ 24ഃ7 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അമര്‍ സിങ് ഇക്കാര്യം പറഞ്ഞത്. അരുണ്‍ ജെയ്റ്റ്‌ലി വഴിയാണ് താന്‍ നരേന്ദ്ര മോദിയെ പരിചയപ്പെട്ടതെന്ന് പറഞ്ഞ അമര്‍ സിങ്, ബച്ചനെ മോദിക്ക് പരിചയപ്പെടുത്തിയത് താനാണെന്നും അവകാശപ്പെട്ടു.