രാഹുലി​നെ പരിഹസിച്ച്​​ ​ നരേന്ദ്ര മോദി

03:41 pm 22/12/2016

download
വാരണാസി: രാഹുൽ ഗാന്ധിയുടെ അഴിമതി ആരോപണങ്ങൾക്ക്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. കോൺഗ്രസിലെ യുവനേതാവ്​ പ്രസംഗിക്കാൻ പഠിച്ച്​ വരിയാണെന്ന്​ രാഹുലി​നെ പേരെടുത്ത്​ പറയാതെ പ്രധാനമന്ത്രി പരിഹസിച്ചു.

ഇപ്പോൾ അദ്ദേഹം പ്രസംഗിക്കാൻ പഠിച്ചതിൽ തനിക്ക്​ അതിയായ സ​ന്തോഷമുണ്ടെന്നും മോദി പറഞ്ഞു. ഭൂകമ്പ പരാമർശത്തിന്​ രാഹുൽ ഗാന്ധി സംസാരിച്ച്​ പഠിക്കുന്നതെയുള്ളു എന്നാണ്​ പ്രധാനമന്ത്രി മറുപടി​. മോദി അഴിമതി നടത്തിയതിന്​ ത​​െൻറ പക്കൽ തെളിവുണ്ടെന്നും അത്​ വെളിപ്പെടുത്തിയാൽ ഭൂകമ്പമുണ്ടാകുമെന്നും രാഹുൽ ഗാന്ധി പ്രസ്​താവിച്ചിരുന്നു. ഇതേക്കുറിച്ച്​ ​​മോദിയുടെ പരാമർശം ഇങ്ങനെയായിരുന്നു, ​ “അദ്ദേഹം സംസാരിച്ചിട്ടില്ലായിരുന്നെങ്കിൽ ഭൂകമ്പം ഉണ്ടാ​യേനെ. എതായാലും സംസാരിച്ച്​ തുടങ്ങിയത്​ നന്നായി. ഇനി ഒരു ഭൂകമ്പത്തിനുള്ള സാധ്യതയില്ല”.

കോൺഗ്രസ്​ ഉപധ്യക്ഷൻ രാഹുൽ ഗാന്ധി ബുധനാഴ്​ചയാണ്​ മോദിക്കെതിരെ അഴിമതി ആരോപണങ്ങളുമായി പരസ്യമായി രംഗത്ത്​ വന്നത്​. ആറുമാസത്തിനിടെ ഒമ്പത്​ തവണയായി മോദി 40 കോടി രൂപ കൈക്കുലി വാങ്ങിയെന്നായിരുന്നു രാഹുലി​െൻറ ആരോപണം.