രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ ബി.ജെ.പിക്ക് അഛേ ദിന്‍- സമൃതി ഇറാനി

03:15 PM 02/06/2016
download (4)
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അധ്യക്ഷനാകുമെന്ന വാര്‍ത്തക്ക് പിന്നാലെ അദ്ദേഹത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധി അധ്യക്ഷനായി വന്നാല്‍ ബി.ജെ.പിക്ക് അഛേ ദിന്‍ (നല്ല കാലം) ആയിരിക്കുമെന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധിയെ കളിയാക്കിയത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്മൃതി ഇറാനിയുടെ പരാമര്‍ശം. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന വാര്‍ത്ത സ്മൃതി ഇറാനി തള്ളി കളഞ്ഞു.

ജെ.എന്‍.യുവിലേയും ഹൈദരബാദ് സര്‍വകലാശാലയിലേയും പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ത്യയിലെ ഒരു സര്‍വകലാശാലയുടേയും ദൈനംദിന കാര്യങ്ങളില്‍ ഇടപെടാറില്ളെന്നായിരുന്നു മന്ത്രിയുടെ പറുപടി. 2009 ല്‍ ജെ.എന്‍.യുവില്‍ ലാത്തിചാര്‍ജ്ജ് നടന്നിരുന്നു. ആ സമയത്ത് രാഹുല്‍ ഗാന്ധി എവിടെയായിരുന്നുവെന്നും സ്മൃതി ഇറാനി ചോദിച്ചു. കോളജില്‍ ക്രമസമാധാന നില തകര്‍ന്നാല്‍ അവിടെ സര്‍ക്കാര്‍ ഇടപെടുമെന്നും, പ്രശ്നത്തിന് പരിഹാരം കണ്ടത്തെലാണ് സര്‍ക്കാറിന്‍െറ ജോലിയെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.