രാഹുല്‍ ഗാന്ധിക്കെതിരെ എ.ഐ.ആര്‍ ട്വീറ്റ്

01.25 PM 02-09-2016
rahil-air-rss-2vUDj
ദില്ലി: ആര്‍ എസ് എസ് പരാമര്‍ശവുമായി ബന്ദപ്പെട്ട് സര്‍ക്കാര്‍ സ്ഥാപനമായ ഓള്‍ ഇന്ത്യ റേഡിയോ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ട്വീറ്റ് ചെയ്തത് വിവാദമായി.
സംഭവം വിവാദമായതോടെ എ ഐ ആര്‍(ഓള്‍ ഇന്ത്യ റേഡിയോ) ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്തു. ഗാന്ധിവധത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന മുന്‍ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഓള്‍ ഇന്ത്യ റേഡിയോയുടെ പോസ്റ്റ് വന്നത്. രാഹുല്‍ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കാത്തതിനെയാണ് ഓള്‍ ഇന്ത്യ റേഡിയോ ന്യൂസ് വിമര്‍ശിച്ചത്. #ഞമവൗഹഞമേേഹലഞെടട എന്ന ഹാഷ് ടാഗ് ഉള്‍പ്പെടുത്തിയായിരുന്നു ഓള്‍ ഇന്ത്യ റേഡിയോയുടെ ട്വിറ്റര്‍ പോസ്റ്റ്. അതേസമയം ഓള്‍ ഇന്ത്യ റേഡിയോയുടെ ട്വിറ്റര്‍ പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഓള്‍ ഇന്ത്യ റേഡിയോയെ കാവിവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രന്ധീവ് സുര്‍ജെവെല ആരോപിച്ചു. രാജ്യത്തെ ഒരു ഔദ്യോഗിക മാധ്യമം രാഹുല്‍ഗാന്ധിക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നത് നാണക്കേടും മാപ്പര്‍ഹിക്കാത്ത തെറ്റുമാണ്. ഓള്‍ ഇന്ത്യ റേഡിയോ ട്വീറ്റ് ചെയ്യുന്നത് ആര്‍എസ്എസില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളാണോയെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.