രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം ആംഗന്‍വാടി ജീവനക്കാര്‍ തടഞ്ഞു

rahul_up_0209
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം ആംഗന്‍വാടി ജീവനക്കാര്‍ തടഞ്ഞു. വേതവര്‍ധനവ് ആവശ്യപ്പെട്ടാണ് ഉത്തര്‍പ്രദേശിലെ ഗൗരിഗഞ്ചില്‍ രാഹുലിനെ തടഞ്ഞത്. അമേഠിയില്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനുശേഷം ലക്‌നോവിലേക്കു തിരികെ പോകുംവഴിയാണ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിനു നേര്‍ക്ക് പ്രതിഷേധമുണ്ടായത്.
ഉടന്‍തന്നെ കാറില്‍നിന്നിറങ്ങിയ രാഹുല്‍ പ്രതിഷേധക്കാരോട് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി. എന്നാല്‍ മാധ്യമങ്ങള്‍ സമീപിച്ചതോടെ രാഹുല്‍ വാഹനത്തില്‍കയറി സ്ഥലംവിട്ടു. പ്രതിഷേധക്കാരോട് അദ്ദേഹം വിശദീകരണത്തിന് നിന്നില്ല. ഇതും പ്രതിഷേധത്തിനിടയാക്കി.