രാഹുല്‍ ഗാന്ധി അയോധ്യ ക്ഷേത്രം സന്ദർശിച്ചു

03:19 PM 09/09/2016
images (2)
ന്യൂഡല്‍ഹി: യു.പിയില്‍ നടത്തുന്ന കിസാൻ യാത്രയുടെ ഭാഗമായി കോൺഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അയോധ്യയിലെത്തി. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം ഇതാദ്യമായാണ് നെഹ്റു കുടുംബത്തില്‍നിന്നൊരാള്‍ അയോധ്യയിലത്തെുന്നത്.

ഹനുമാന്‍ഗഡി ക്ഷേത്രദര്‍ശനം നടത്തിയ രാഹുൽ പള്ളി പൊളിച്ച സ്ഥലത്തു നിര്‍മിച്ച താല്‍ക്കാലിക ക്ഷേത്ര പരിസരത്തേക്ക് പോയില്ല.

യു.പിയില്‍ കോണ്‍ഗ്രസിന്‍െറ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന പ്രശാന്ത് കിഷോറിന്‍െറ നിര്‍ദേശ പ്രകാരമാണ് ഈ യാത്ര. ബ്രാഹ്മണ, മുസ്ലിം വോട്ടുകള്‍ തിരിച്ചുപിടിക്കാനും ദലിത് വിഭാഗത്തില്‍നിന്ന് വോട്ടു സമാഹരിക്കാനുമുള്ള തന്ത്രങ്ങളാണ് യു.പിയില്‍ കോണ്‍ഗ്രസ് പയറ്റുന്നത്. ഇതിന്‍െറ ഭാഗമായി കാശിയാത്ര നടത്താന്‍ ഒരുങ്ങിയ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അനാരോഗ്യം കാരണം ലക്ഷ്യം മുഴുമിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഫൈസാബാദില്‍ അംബേദ്കര്‍ നഗറിലെ കിച്ചോച്ച ശരീഫ് ദര്‍ഗ സന്ദര്‍ശിക്കാനും രാഹുൽ തീരുമാനിച്ചിട്ടുണ്ട്.