രാഹുൽ ഗാന്ധിക്ക് നേരെ ചെരിപ്പേറ്.

05:07 PM 26/9/2016

images (15)
ലഖ്നോ: ഉത്തർ പ്രദേശിലെ സീതാപൂരിൽ റോഡ് ഷോ നടത്തുന്നതിനിടെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നേരെ ചെരിപ്പേറ്. ചെരിപ്പെറിഞ്ഞ ആളെ പൊലീസ് അറ്സറ്റ് ചെയ്തു. ചെരിപ്പ് രാഹുൽഗാന്ധിയുടെ ശരീരത്തിൽ പതിച്ചില്ല.

റോഡ് ഷോ നടത്തുന്നതിനിടെ തന്‍റെ നേരെ ആരോ ചെരിപ്പെറിഞ്ഞു. അതെന്‍റെ ശരീരത്തിൽ പതിച്ചില്ല. എത്ര ചെരുപ്പെറിഞ്ഞാലും പിറകോട്ട് പോവില്ലെന്ന് തന്നെയാണ് തനിക്ക് ബി.ജെ.പിയോടും ആർ.എസിനോടും പറയാനുള്ളതെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. നിങ്ങൾ വിദ്വേഷത്തിൽ വിശ്വസിക്കുമ്പോൾ സമാധാനത്തിലും സ്നേഹത്തിലുമാണ് താൻ വിശ്വസിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.