രൂപതാദിനവും മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക വാര്‍ഷികവും

01:00pm 29/6/2016
Newsimg1_32991836
ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രമാക്കി 2001 ജൂലൈ ഒന്നാംതീയതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട സീറോ മലബാര്‍ രൂപതയുടെ പതിനാലാം വാര്‍ഷികവും, രൂപതാധ്യക്ഷനായ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകവും സമുചിതമായി ആഘോഷിക്കുന്നു.

രൂപതയുടെ ചരിത്രത്തില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന ഈ രണ്ട് സംഭവങ്ങളെ അനുസ്മരിച്ചുകൊണ്ടും പതിനഞ്ച് വര്‍ഷങ്ങള്‍കൊണ്ട് രൂപത നേടിയിരിക്കുന്ന അത്ഭുതകരമായ വളര്‍ച്ചയ്ക്ക് ദൈവത്തിന് നന്ദിയര്‍പ്പിച്ചുകൊണ്ടും കത്തീഡ്രല്‍ ദേവാലയത്തില്‍ ജൂലൈ ഒന്നാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് കാര്‍മികത്വം വഹിക്കും.