രൂപതാ ഡയറക്ടറി 2016 പ്രകാശനം സെപ്റ്റംബര്‍ 13-ന് ചൊവ്വാഴ്ച

08:55 am 10/9/2016
Newsimg1_61428574
ഷിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ ഡയറക്ടറി 2016-ന്റെ ഔദ്യോഗികമായ പ്രകാശന കര്‍മ്മം സെപ്റ്റംബര്‍ 13-നു ചൊവ്വാഴ്ച സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും. 2001 മാര്‍ച്ച് 13-നു സ്ഥാപിതമായ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ നാളിതുവരെയുള്ള വളര്‍ച്ചയുടെ വ്യത്യസ്തതലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ഡയറക്ടറി.

രൂപതയുടെ കീഴിലുള്ള ഇടവകകള്‍, മിഷനുകള്‍, രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദീകര്‍, സെമിനാരിക്കാര്‍, സന്യാസി-സന്യാസിനി സമൂഹങ്ങള്‍, വിവിധങ്ങളായ അപ്പോസ്തലേറ്റുകള്‍, സാര്‍വ്വത്രിക സഭ, അമേരിക്കയിലെ കത്തോലിക്കാ സഭ, സീറോ മലബാര്‍ ഹയരാര്‍ക്കി തുടങ്ങിയവയെക്കുറിച്ചുള്ള വിവിരങ്ങള്‍ ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്.

രൂപതയുടെ ഘടനയും രൂപവും നിര്‍ണ്ണയിക്കുന്നതില്‍ ഡയറക്ടറി സുപ്രധാന പങ്കുവഹിക്കുമെന്ന് രൂപതാ ചാന്‍സിലര്‍.