08:43am 23/5/2016
കൊല്‍ക്കത്ത: നടിയും ബി.ജെ.പി നേതാവുമായ രൂപാ ഗാംഗുലിക്ക് നേരെ ആക്രമണം. ആക്രമണം നടത്തിയത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.
സൗത് 24 പര്‍ഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാര്‍ബറില്‍ വെച്ചാണ് ഇവരുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണമുണ്ടായത്. ശനിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നാരോപിക്കപ്പെടുന്നവര്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് കൊല്‍ക്കത്തയിലേക്ക് മടങ്ങുകയായിരുന്നു അവര്‍.
ഡയമണ്ട് ഹാര്‍ബറിനടുത്ത് കാര്‍ നിര്‍ത്തി യ അവരെ അക്രമാസക്തരായ ആള്‍ക്കൂട്ടം അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.