രേഖാ ഫിലിപ്പിനെ ഫോമ നാഷണല്‍ കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്തു

09:06am 5/4/2016
ജോയിച്ചന്‍ പുതുക്കുളം
rekhaphilip_pic
ഫിലാഡല്‍ഫിയ: അമേരിക്കയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിലൊന്നായ ‘കല മലയാളി അസോസിയേഷന്‍’ മിസ് രേഖാ ഫിലിപ്പിനെ ഫോമാ നാഷണല്‍ കമ്മിറ്റിയില്‍ വനിതാ പ്രതിനിധി സ്ഥാനത്തേയ്ക്ക് നാമനിര്‍ദേശം ചെയ്തു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി കലയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ശ്രദ്ധേയമായ തലത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ് രേഖാ ഫിലിപ്പ്.

പെന്‍സില്‍വാനിയയിലെ മക്‌നീല്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ സയന്റിസ്റ്റായ രേഖാ ഫിലിപ്പ് അറിയപ്പെടുന്ന നര്‍ത്തകിയും മികവുറ്റ സംഘാടകയുമാണ്. ഇപ്പോഴത്തെ ഫോമാ നാഷണല്‍ കമ്മിറ്റി അംഗംകൂടിയായ രേഖാ ഫിലിപ്പ് ഫോമയുടെ വിവിധങ്ങളായ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനൊപ്പം സ്ത്രീശാക്തീകരണ രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്നു.

പ്രസിഡന്റ് സണ്ണി ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കല എക്‌സിക്യൂട്ടീവ് യോഗം രേഖാ ഫിലിപ്പിന് വിജയാശംസകള്‍ നേര്‍ന്നു. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ അലക്‌സ് ജോണ്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.