രോഹിത് വെമുലയ്ക്ക് നീതി നേടികൊടുക്കാനുള്ള പോരാട്ടത്തില്‍ പങ്ക് ചേരാന്‍ കനയ്യ കുമാര്‍ ഹൈദരാബാദ് സര്‍വകലാശാലയിലേക്ക്

11:50am 23/3/2016
download (4)
ഹൈദരാബാദ്: രോഹിത് വെമുലയ്ക്ക് നീതി നേടികൊടുക്കാനുള്ള വിദ്യാര്‍ത്ഥികളുടെ പോരാട്ടത്തിനൊപ്പം ചേരാന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ ഇന്ന് ഹൈദരാബാദ് സര്‍വകലാശാലയില്‍ എത്തും. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ അപ്പാ റാവു ഇന്നലെ സര്‍വകലാശാല ക്യാമ്പസില്‍ തിരിച്ചെത്തിയത് വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇട വച്ചിരുന്നു.
രോഹിത് വെമുല ആത്മഹത്യ ചെയ്തതിന് ശേഷമുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വി.സി അപ്പാ റാവു അവധിയില്‍ പോയിരുന്നു. ഇന്നലെ വി.സി വീണ്ടും തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ചതോടെ സര്‍വകലാശാല വീണ്ടും സങ്കര്‍ഷഭരിതമാവുകയായിരുന്നു.
അപ്പാ റാവു തിരിച്ചെത്തുന്ന വാര്‍ത്തയറിഞ്ഞ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി തല്ലി തകര്‍ത്തിരുന്നു. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരുക്ക് പറ്റിയിരുന്നു. വി.സി രാജി വയ്ക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. എന്നാല്‍ സര്‍വകലാശാലയിലെ ക്ലാസുകള്‍ക്ക് 27 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.