റബര്‍ പ്രശ്‌ന­ങ്ങള്‍:­ കേന്ദ്ര­സര്‍ക്കാര്‍ വിളി­ച്ചി­രി­ക്കുന്ന യോഗം പ്രഹ­സ­നം: ഇന്‍ഫാം

09:50 am 21/8/2016

Newsimg1_53001814
കോട്ടയം: റബര്‍ മേഖ­ല­യിലെ പ്രശ്‌ന­ങ്ങ­ളെ­ക്കു­റിച്ച് ചര്‍ച്ച­ചെ­യ്യു­വാ­നെന്ന പേരില്‍ കേന്ദ്ര­വാ­ണിജ്യ മന്ത്രാ­ലയം നാളെ (ഓ­­ഗസ്റ്റ് 22 തി­ങ്ക­ളാഴ്ച) ഡല്‍­ഹിയില്‍ വിളി­ച്ചു­ചേര്‍ത്തി­രി­ക്കുന്ന യോഗം പ്രഹ­സ­ന­മാ­ണെന്നും വരാന്‍പോ­കുന്ന സംയോ­ജിത സാമ്പ­ത്തിക പങ്കാ­ളിത്ത ഉട­മ്പടി (ആര്‍.­സി.­ഇ.­പി.)­ഉള്‍പ്പെടെ രാജ്യാ­ന്തര കരാ­റു­ക­ളി­ലൂടെ റബ­റിന്റെ നികു­തി­ര­ഹിത ഇറക്കു­മ­തിക്ക് റബര്‍മേ­ഖ­ല­യി­ലു­ള്ള­വ­രു­മായി ചര്‍ച്ച­ന­ട­ത്തി അഭി­പ്രാ­യ­സ­മ­ന്വ­യ­മു­ണ്ടാ­ക്കി­യെന്ന് വരു­ത്തി­ത്തീര്‍ക്കു­വാ­നുള്ള രഹസ്യഅജ­ണ്ട­യാ­ണ് യോഗമെന്ന് സംശ­യി­­ക്കു­ന്നു­വെന്നും ഇന്‍ഫാം ദേശീയ സെക്ര­ട്ടറി ജ­ന­റല്‍ ഷെവലി­യര്‍ അഡ്വ.­വി.­സി.­സെ­ബാ­സ്റ്റ്യന്‍ പറ­ഞ്ഞു.

റബര്‍കൃ­ഷി­യുള്ള സം­സ്ഥാ­ന­ങ്ങ­ളിലെ പാര്‍ല­മെന്റം­ഗ­ങ്ങള്‍, റബര്‍മേ­ഖ­ല­യിലെ വിവിധ സം­ഘ­ടനാ പ്രതി­നിധികള്‍, റബര്‍ബോര്‍ഡ് ഉദ്യോ­ഗ­സ്ഥര്‍ എന്നി­വ­രെ­യാണ് സമ്മേ­ള­ന­ത്തിന് ക്ഷണി­ച്ചി­രി­ക്കു­ന്ന­ത്. നാളെ (ഓഗസ്റ്റ് 22ന്) ഉച്ച­ക­ഴിഞ്ഞ് 4.30 മുതല്‍ 5.30 വരെയാണ് യോഗം ചേരു­ന്ന­ത്. റബര്‍ പ്രശ്‌ന­ങ്ങള്‍ ചര്‍ച്ച­ചെ­യ്യുന്ന യോഗ­ത്തിന്റെ അറി­യിപ്പ് റബര്‍ ബോര്‍ഡ് തയ്യാ­റാ­ക്കി­യത് ഓഗസ്റ്റ് 17­ന്. തുടര്‍ന്നുള്ള ദിവ­സ­ങ്ങ­ളി­ലാണ് പലര്‍ക്കും അറി­യിപ്പ് കിട്ടി­യ­ത്. ജന­പ്ര­തി­നി­ധി­കളും ഉദ്യോ­ഗ­സ്ഥ­രും സര്‍ക്കാര്‍ ചെല­വില്‍ യോഗ­ത്തില്‍ പങ്കെ­ടു­ക്കു­മ്പോള്‍ ചുരു­ങ്ങിയ സമ­യ­നോ­ട്ടീ­സി­നു­ള്ളില്‍ കര്‍ഷ­ക­രുള്‍പ്പെടെ ഇത­ര­പ്ര­തി­നി­ധി­കള്‍ സ്വന്തം ചെല­വില്‍ വിവിധ സംസ്ഥാ­ന­ങ്ങ­ളില്‍ നിന്ന് ഒരു­മ­ണി­ക്കൂര്‍ യോഗ­ത്തിന് ഡല്‍­ഹി­യില്‍ എത്തി­ച്ചേ­രേണ്ട പ്രായോ­ഗി­കത സംഘാ­ട­കര്‍ വിസ്മ­രി­ച്ചത് കുറ്റക­ര­മായ അനാ­സ്ഥ­യും രഹ­സ്യ­അ­ജ­ണ്ട­ക­ളുടെ ഭാഗ­വു­മാ­ണ്. കഴിഞ്ഞ ഒരു മാസ­ക്കാലം ഡല്‍ഹി­യി­ലു­ണ്ടാ­യി­രുന്ന വിവിധ റബ­റുല്‍പാ­ദന സംസ്ഥാ­ന­ങ്ങളിലെ പാര്‍ല­മെന്റം­ഗ­ങ്ങള്‍ ഈ ഒരു­മ­ണി­ക്കൂര്‍ യോഗ­ത്തി­നു­മാ­ത്ര­മായി ഡല്‍ഹി­യി­ലെ­ത്തി­ച്ചേ­രുമെന്നതില്‍ ഉറ­പ്പി­ല്ല. അനി­യ­ന്ത്രി­ത­മായ റബര്‍ ഇറ­ക്കു­മ­തി­യി­ലൂടെ വില­ത്ത­കര്‍ച്ച­ നേരിട്ട് റബര്‍ മേഖല വീര്‍പ്പു­മു­ട്ടു­മ്പോള്‍ ഇത്തരം പ്രഹ­സ­ന­ങ്ങ­ളി­ലൂടെ കര്‍ഷ­ക­രുള്‍പ്പെ­ടുന്ന ജന­വി­ഭാ­ഗത്തെ ആക്ഷേ­പി­ക്കു­ക­യാണ് റബര്‍ബോര്‍ഡും കേന്ദ്ര­സര്‍ക്കാ­രും ചെയ്യു­ന്നതെന്ന് വി.­സി.­സെ­ബാ­സ്റ്റ്യന്‍ സൂചി­പ്പി­ച്ചു.

കേന്ദ്ര­സര്‍ക്കാര്‍ രൂപം നല്‍കാനു­ദ്ദേ­ശിക്കുന്ന റബര്‍ നയ­ത്തില്‍ നില­വിലെ പ്രതി­സ­ന്ധി­കള്‍ക്ക് ഇതി­നോ­ടകം പരി­ഹാ­ര­മാര്‍ഗ്ഗ­ങ്ങ­ള്‍ നിര്‍ദ്ദേ­ശി­ക്ക­പ്പെ­ട്ടിട്ടി­ല്ല. റബ­റിന് അടിസ്ഥാന ഇറ­ക്കു­മതി വില പ്രഖ്യാ­പി­ക്കു­വാനോ, വിപ­ണി­യില്‍ തറ­വി­ല നിശ്ച­യി­ക്കാ­മെന്ന റബര്‍ ആക്ട് 13-ാം വകു­പ്പിന്റെ അടി­സ്ഥാ­ന­ത്തില്‍ ഇട­പെ­ട­ലു­കള്‍ നട­ത്താനോ ­തയ്യാ­റാ­കാതെ കേന്ദ്ര വാണി­ജ്യ­മന്ത്രി നിഷേ­ധ­നി­ല­പാ­ടാണ് കഴിഞ്ഞ പാര്‍ല­മെന്റ് സമ്മേ­ള­ന­ത്തില്‍ സ്വീക­രി­ച്ച­ത്. വില­സ്ഥി­ര­താ­ഫ­ണ്ടില്‍ നിന്നുള്ള തുക­പോലും ഈ പ്ര­തി­സ­ന്ധി­യില്‍ കര്‍ഷ­കര്‍ക്കു നല്‍കാതെ, അന്താ­രാഷ്ട്ര കരാ­റുകളുടെ അടി­സ്ഥാ­ന­ത്തില്‍ പ്രകൃ­തി­ദത്ത റബ­റി­ന്റെയും റബ­റു­ല്പ­ന്ന­ങ്ങ­ളു­ടെയും നികു­തി­ര­ഹിത ഇറ­ക്കു­മ­തിക്ക് കേന്ദ്ര­സര്‍ക്കാര്‍ അംഗീ­കാരം നല്‍കി­യി­രി­ക്കു­ന്നത് വരും­നാ­ളു­ക­ളില്‍ റബര്‍ വിപ­ണി­യില്‍ വന്‍വി­ല­ത്ത­കര്‍ച്ച സൃഷ്ടി­ക്കു­വാന്‍ ഇട­യാ­ക്കു­മെന്ന് വി.­സി.­സെ­ബാ­സ്റ്റ്യന്‍ പറ­ഞ്ഞു.

ഫാ.­ആന്റണി കൊഴു­വ­നാല്‍
ജ­ന­റല്‍ സെക്ര­ട്ടറി, ഇന്‍ഫാം