റയല്‍ മഡ്രിഡിന്റെ വിജയാഘോഷം.

09:15am 3/4/2016
download (2)
ബാഴ്‌സലോണ: സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നാട്ടുകാര്‍ക്കു മുന്നില്‍ വീണ കണ്ണീരിന് നുകാംപില്‍ കണക്കു തീര്‍ത്ത് റയല്‍ മഡ്രിഡിന്റെ വിജയാഘോഷം. പോരാളികളുടെ എണ്ണം പത്തിലേക്ക് ചുരുങ്ങിയിട്ടും 21ന്റെ ജയവുമായി സ്പാനിഷ് ലാ ലിഗ എല്‍ക്‌ളാസികോയില്‍ റയല്‍ ക്‌ളാസികോ. ഗോള്‍ രഹിതമായ ഒന്നാം പകുതിക്കു ശേഷമായിരുന്നു ഇരുവരും ഗോള്‍വലകുലുക്കിയത്. 56ാം മിനിറ്റില്‍ ജെറാഡ് പിക്വെിലൂടെ ബാഴ്‌സ മുന്നിലത്തെി. 62ാം മിനിറ്റില്‍ കരിം ബെന്‍സേമയിലൂടെ ഒപ്പമത്തെിയ റയലിനെ 85ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിജയത്തിലത്തെിച്ചു.
83ാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡുമായി സെര്‍ജിയോ റാമോസ് പുറത്തായതിനു പിന്നാലെയാണ് ക്രിസ്റ്റ്യാനോ വിജയം കുറിച്ച ഗോള്‍ നേടിയത്. കഴിഞ്ഞ നവംബറില്‍ മഡ്രിഡില്‍ നടന്ന ആദ്യ പാദത്തില്‍ 40ത്തിനേറ്റ തോല്‍വിക്ക് മറുപടി കൂടിയാണ് ബാഴ്‌സയുടെ തട്ടകത്തില്‍ റയലിന്റെ ജയം. ആദ്യ പകുതിയില്‍ കളം നിറഞ്ഞ മെസ്സിനെയ്മര്‍സുവാരസ് കൂട്ടിനെ, പിടിച്ചുകെട്ടിയായിരുന്നു റയലിന്റെ വിജയം. രണ്ടാം പകുതിയില്‍ മാഴ്‌സലോയില്‍നിന്നാരംഭിച്ച മുന്നേറ്റങ്ങളില്‍ നിരവധി തവണയാണ് റയല്‍ ബാഴ്‌സ പ്രതിരോധം കീറിമുറിച്ചത്. പരിശീലകനെന്ന നിലയില്‍ സിദാന്റെ കൂടി ജയം