റവ. ഡോ. കെ.സി.മാത്യൂസ് കോര്‍ എപ്പിസ്‌കോപ്പ നിര്യാതനായി

09:29 am 10/11/2016

Newsimg1_34720434
അയിരൂര്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭ വൈദികന്‍ അയിരൂര്‍ കുറ്റിക്കണ്ടത്തില്‍ കൊല്ലകുഴിയില്‍ റവ. ഡോ. കെ.സി. മാത്യൂസ് കോര്‍ എപ്പിസ്‌കോപ്പ (78) നിര്യാതനായി. സംസ്കാരം പിന്നീട്. പരേതന്‍ കാലം ചെയ്ത ഡോ.തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തയുടെ സഹോദരനാണ്. ഭാര്യ: ആനി മാത്യൂസ്. മാവേലിക്കര പടിപ്പുര യ്ക്കല്‍ കുടുംബാംഗം. മക്കള്‍: മെറീന, മനോജ്. മരുമക്കള്‍: മോഹന്‍, മേരി.

മുംബൈ, അമേരിക്ക തുടങ്ങിയ ഭദ്രാസനങ്ങളിലെ വിവിധ ദേവാലയങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റമ്പാന്‍ ലാസറസ് കോര്‍ എപ്പിസ്‌കോപ്പ (കാനഡ) മറ്റൊരു സഹോദരനാണ്. പരേതയായ സിസ്റ്റര്‍ മറിയം (ബഥനി ആശ്രമം), അന്നമ്മ എന്നിവര്‍ സഹോദരിമാരുമാണ്.