റവ.ഫാ. കെ.വി. കോശി (86) അന്തരിച്ചു

09:22 am 3/10/2016

Newsimg1_69061292
ഷിക്കാഗോ: റവ.ഫാ. കെ.വി. കോശി (86) ഒക്‌ടോബര്‍ ഒന്നിന് ഷിക്കാഗയില്‍ അന്തരിച്ചു. ഓറേത്ത് കുട്ടംകേരിലായ (തലവടി) പരേതനായ എസ്.പി വര്‍ഗീസിന്റേയും (കുഞ്ഞുകുട്ടി സാര്‍), ഏലിയാമ്മ വര്‍ഗീസിന്റേയും മൂത്ത പുത്രനാണ്. ഭാര്യ: ഡോ. ഗ്രേസ് കോശി റിട്ടയേര്‍ഡ് പബ്ലിക് സ്കൂള്‍ അധ്യാപികയും, തീക്ഷണതയുള്ള സുവിശേഷകയും, പരേതനായ ഓള്‍ ഇന്ത്യാ പ്രെയര്‍ ഫെല്ലോഷിപ്പിന്റെ സ്ഥാപകനായിരുന്ന ഡോ. പി.എന്‍. കുര്യന്റെ (പൈനുംമൂട്ടില്‍, മാവേലിക്കര)സഹോദരിയുമാണ്. മക്കള്‍: ലീലാ, റോയി, റൂബി. മരുമകള്‍: പ്രിയ. കൊച്ചുമക്കള്‍: ശാന്തി, ക്രിസ്റ്റല്‍, സൂസന്‍, ജെറി, റീന, ആനി. ഒക്‌ടോബര്‍ നാലിനു രാവിലെ 8 മണിക്ക് പൊതുദര്‍ശനവും, 9 മണിക്ക് ലെംബാര്‍ഡിലെ സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍ വച്ച് സംസ്കാര ശുശ്രൂഷ റൈറ്റ് റവ. ഐസക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പയുടെ കാര്‍മികത്വത്തിലും, വിവിധ ഇടവക വികാരിമാരുടേയും, ഇതര സഭാ ശുശ്രൂഷകന്മാരുടേയും സാന്നിധ്യത്തില്‍ നടത്തപ്പെടുന്നതാണ്. തുടര്‍ന്ന് ക്ലാരിറ്റനിലുള്ള ഫ്യൂണറല്‍ ഹോമില്‍ സംസ്കാരം.