റവ.ഫാ. ഡൊമിനിക് വാളമ്മനാല്‍ നയിക്കുന്ന വൈദീക-സന്യസ്തധ്യാനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

06.55 PM 19-06-2016
dhyanam_pic
ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: സീറോ മലബാര്‍ രൂപതയില്‍ 2016 ജൂണ്‍ 20 മുതല്‍ 23 വരെ തീയതികളില്‍ നടക്കുന്ന വൈദീക സന്യസ്ത ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രൂപതാ ചാന്‍സിലര്‍ റവ.ഡോ. അഗസ്റ്റിന്‍ വേത്താനത്ത് അറിയിച്ചു. സുപ്രസിദ്ധ വചനപ്രഘോഷകനും ധ്യാനഗുരുവും, അണക്കര (കാഞ്ഞിരപ്പള്ളി) മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ റവ.ഫാ ഡൊമിനിക് വാളമ്മനാല്‍ ആണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.

ഡേറിന്‍ കാര്‍മ്മലേറ്റ് സ്പിരിച്വല്‍ സെന്ററില്‍ (8419 Bailey Rd, Darien, IL 60561) വെച്ചാണ് ധ്യാനം നടക്കുന്നത്. 20-നു തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന ധ്യാനം 23-നു വ്യാഴാഴ്ച ഉച്ചഭക്ഷണത്തോടെ അവസാനിക്കും.

ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലും അമേരിക്കയിലെ വിവിധ രൂപതകളിലും ശുശ്രൂഷ ചെയ്യുന്ന നൂറില്‍പ്പരം വൈദീകരും, സന്യസ്തരും ധ്യാനത്തില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സെബാസ്റ്റ്യന്‍ ആന്‍ഡ്രൂസ് (ന്യൂജേഴ്‌സി) ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.