റവ.ഫാ. മാത്തുക്കുട്ടി വര്‍ഗീസിന് യാത്രയയപ്പ് നല്‍കി

11:45 am 17/8/2016

Newsimg1_53869062
പ്ലാനോ: സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നിന്നും ഡെന്‍വര്‍ ഇടവകയിലേക്ക് സ്ഥലം മാറിപ്പോകുന്ന റവ.ഫാ. മാത്തുക്കുട്ടി വര്‍ഗീസിന് പ്ലാനോ സെന്റ് പോള്‍സ് ഇടവകയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.

ഓഗസ്റ്റ് 14-നു ഞായറാഴ്ച വൈകിട്ട് ശൂനോയോ നോമ്പ് സമാപന ദിവസം ബഹു. അച്ചന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയുണ്ടായി. തുടര്‍ന്ന് ഇടവകയുടെ വകയായി ഉപഹാരവും സമ്മാനവും വികാരി റവ.ഫാ. ബിനു മാത്യൂസ് നല്‍കി. ഡോ. ജോര്‍ജ് ശാമുവേല്‍ ബഹുമാനപ്പെട്ട അച്ചന്റെ സേവനത്തെ പ്രകീര്‍ത്തിച്ച് സംസാരിക്കുകയുണ്ടായി.

ഇടവക അംഗങ്ങളുടെ സ്‌നേഹത്തിനും സഹകരണത്തിനും അച്ചന്‍ തന്റെ മറുപടി പ്രസംഗത്തില്‍ അറിയിക്കുകയുണ്ടായി.