റവ. മാത്യു മാത്യു ഡാലസില്‍ അന്തരിച്ചു

10:47 am 1/10/2016

– പി. പി. ചെറിയാന്‍
unnamed (1)
ഡാലസ് : സിഎസ്‌ഐ സഭയിലെ സീനിയര്‍ പട്ടക്കാരനും കണ്‍വന്‍ഷന്‍ പ്രാസംഗീകനുമായിരുന്ന റവ. മാത്യു മാത്യു (82) ഡാലസില്‍ സെപ്റ്റംബര്‍ 29ന് അന്തരിച്ചു. 1983 ബിഷപ്പ് മാണിയില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ചു. കരിന്തിരി, കല്ലട, മുണ്ടിയാപളളി, എഴുമറ്റൂര്‍ തുടങ്ങിയ ഇടവകകളില്‍ വികാരിയായി പ്രവര്‍ത്തിച്ചു.

1987ല്‍ അമേരിക്കയില്‍ എത്തിയ അച്ചന്‍ ഹൂസ്റ്റണ്‍, ഡാലസ് സിഎസ്‌ഐ ഇടവക വികാരിയായും പ്രവര്‍ത്തിച്ചിരുന്നു. ഡാലസ് കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അച്ചന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. സഭകള്‍ തമ്മിലുളള ഐക്യം നിലനിര്‍ത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമായിരുന്നുവെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പൊതുദര്‍ശനം: സെപ്റ്റംബര്‍ 30 വെളളി വൈകിട്ട് 5 മുതല്‍. സ്ഥലം സിഎസ്‌ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാലസ്, 2422 ച. ഏൃലിയൃീീസ ഉഞ, ഏമൃഹമിറ.

സംസ്കാര ശുശ്രൂഷ : ഒക്ടോബര്‍ 1 ശനി രാവിലെ 10 മുതല്‍. സ്ഥലം ­ സിഎസ്‌ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാലസ്. തുടര്‍ന്ന് Charles W. Smith & Sons ഫ്യുണറല്‍ ഹോമില്‍ സംസ്ക്കാരം.