റഷ്യയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 14 പേര്‍മരിച്ചു.

01:15pm 24/6/2016
download

മോസ്‌കോ: മരിച്ചവരില്‍ പത്ത് കുട്ടികള്‍ ഉള്‍പ്പെടുന്നു. വടക്ക് പടിഞ്ഞാറന്‍ റഷ്യയിലെ റിപ്പബ്‌ളിക്ക് ഓഫ് കരേലിയയിലെ തടാകത്തിലാണ് അപകടം നടന്നത്. ശക്തമായ കാറ്റിനെ തുടര്‍ന്നാണ് ബോട്ട് മുങ്ങിയതെന്ന് അഗ്‌നിശമനസേന അറിയിച്ചു. 51 പേരടങ്ങുന്ന സംഘമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. അഗ്‌നിശമന സേനയും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.