റഷ്യയില്‍ വിമാനം തകര്‍ന്ന് മരിച്ചവരില്‍ മലയാളി ദമ്പതികളും

11:22am 20/3/2016
perumbavoor-death
ദുബൈ: ദുബൈയില്‍ നിന്നുള്ള യാത്രാവിമാനം റഷ്യയില്‍ തകര്‍ന്നുവീണ് മരിച്ചവരില്‍ മലയാളി ദമ്പതികളും. പെരുമ്പാവൂര്‍ വെങ്ങോല ചാമക്കാലയില്‍ മോഹനന്റെ മകന്‍ ശ്യാം മോഹന്‍ (27), ഭാര്യ പനിക്കയം കതിര്‍വേലില്‍ അയ്യപ്പന്റെ മകള്‍ അഞ്ജു (26) എന്നിവരാണ് മരിച്ചത്. നേരത്തെ അപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചെന്ന് വിവരം ലഭിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് ഇവര്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് ദുബൈ വഴി റഷ്യയിലേക്ക് പോയത്. റഷ്യയില്‍ ആയുര്‍വേദ റിസോര്‍ട്ട് ജീവനക്കാരാണ് ഇവര്‍.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.50നാണ് വിമാനം അപകടത്തില്‍പെട്ടത്. അപകടത്തില്‍ 62 പേരാണ് മരിച്ചത്. തെക്കന്‍ റഷ്യയിലെ റസ്‌റ്റേവ് ഓണ്‍ ഡോണില്‍ ലാന്‍ഡിങ്ങിനിടെയാണ് വിമാനം തകര്‍ന്നുവീണത്. ഇറങ്ങുന്നതിനിടെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. 55 യാത്രക്കാരും ഏഴ് ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.