റാഞ്ചിയില്‍ ആറുപേര്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

01:06PM 28/6/2016
download
റാഞ്ചി: ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ ആറു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്‌ടെത്തി. റാഞ്ചിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഹിഡിന്‍ഡാഗ് ഗ്രാമത്തിലാണ് മൃതദേഹങ്ങള്‍ കണ്‌ടെത്തിയത്. ആറുപേരേയും വെടിയേറ്റു മരിച്ച നിലയിലാണ് കണ്‌ടെത്തിയത്. കൊലപ്പെട്ടവരില്‍ ഒരാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള സക്കീര്‍ എന്നയാളാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റുകള്‍ ആണെന്നാണ് സംശയിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയും സമാനമായ സംഭവം റാഞ്ചിയില്‍ നടന്നിരുന്നു. നാംകോണിലുള്ള കകാര വനത്തില്‍ മൂന്നു യുവാക്കളുടെ മൃതദേഹം പോലീസ് കണ്‌ടെടുത്തിരുന്നു.