റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് പ്രസിഡന്റ് നോമിനേഷന്‍ നല്‍കണമെന്ന്

06:57am 23/4/2016
പി.പി.ചെറിയാന്‍
Newsimg1_34429867
വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ കൂടുതല്‍ വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ത്ഥിക്ക് പ്രസിഡന്റ് നോമിനേഷന്‍ നല്‍കണമെന്ന് വാള്‍മാര്‍ട്ട് മാംസ് സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വം ട്രംബിനോടു വഞ്ചനയാണ് കാണിക്കുന്നതെന്ന് ഇവര്‍ കുറ്റപ്പെടുത്തി. അടുത്ത് ക്ലീവ്‌ലാന്റില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷന് മുമ്പ് പാര്‍ട്ടി നോമിനേഷന് ആവശ്യമായ(1237)ഡലിഗേറ്റുകളെ ലഭിച്ചില്ലെങ്കിലും, കൂടുതല്‍ ഡെലിഗേറ്റുകളും, കൂടുതല്‍ വോട്ടുകളും ആര്‍ക്ക് ലഭിക്കുന്നുവോ അവരെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നോമിനേറ്റ് ചെയ്യുമെന്നും ട്രംബിനെ ലക്ഷ്യംവെച്ചുകൊണ്ടു ഇവര്‍ അഭിപ്രായപ്പെട്ടു. ടെഡ് ക്രൂസിനാണെങ്കിലും ഈ വ്യവസ്ഥബാധകമാക്കണമെന്നും ഇവര്‍ പറയുന്നു. പതിനെട്ടു വയസ്സിനു താഴെയുള്ള ഒരു കുഞ്ഞിന്റെ മാതാവും, സ്ഥിരമായി വാള്‍മാര്‍ട്ടില്‍ നിന്നും ഷോപ്പിങ്ങ് നടത്തുന്നവരുമാണ് ‘വാള്‍മാര്‍ട്ട് മാംസ്’ എന്ന സംഘടനയില്‍ അംഗങ്ങളായിട്ടുള്ളത്.

ന്യൂയോര്‍ക്ക് തിരഞ്ഞെടുപ്പില്‍ ട്രംമ്പ് വന്‍വിജയം കരസ്ഥമാക്കിയെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഡെലിഗേറ്റുകളുടെ(1237) ആവശ്യമായി പിന്തുണ ലഭിക്കുവാന്‍ സാധ്യതയില്ലാത്തത് (1237) നോമിനേഷനെ പ്രതികൂലമായി ബാധിക്കും.

ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ഹില്ലരിയുടെ സ്ഥിതിയും ഇതില്‍ നിന്നു വിഭിന്നമല്ല. 2383 ഡെലിഗേറ്റുകള്‍ ക്ലിന്റന് ലഭിക്കുമോ എന്നത് പ്രവചിക്കുക സാധ്യമല്ല. ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതൃത്വം ഹില്ലരിക്ക് പിന്തുണ നല്‍കുന്നതിനാല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹില്ലരി തന്നെ ആകുമെന്ന് ഉറപ്പാണ്.