റിയാദ് , തലസ്ഥാന നഗരിയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശുദ്ധജല വിതരണം തടസ്സപ്പെടും

01:00 pm 13/10/2016
download (1)

റിയാദ്: തലസ്ഥാന നഗരിയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശുദ്ധജല വിതരണം തടസ്സപ്പെടും. റിയാദിലേക്ക് ശുദ്ധജലമത്തെിക്കുന്ന ഭീമന്‍ പൈപ്പുകളിലൊന്ന് റിയാദ് മെട്രോ പാതക്ക് കുറുകെ വരുന്നുണ്ട്. ഇത് മാറ്റിപ്പണിയുന്നതിനാല്‍ വ്യാഴം മുതല്‍ 72 മണിക്കൂര്‍ നേരത്തേക്ക് ജലവിതരണത്തില്‍ ഭംഗം നേരിട്ടേക്കുമെന്ന് നാഷനല്‍ വാട്ടര്‍ കമ്പനി വ്യക്തമാക്കി.
ജലവിതരണം മുടങ്ങുന്ന പ്രദേശങ്ങളില്‍ പകരം സംവിധാനത്തിലൂടെ വെള്ളമത്തെിക്കാന്‍ കമ്പനി അധികൃതര്‍ ശ്രമം നടത്തും. റിയാദ് നഗരത്തിന്‍െറ പടിഞ്ഞാറ് ഭാഗത്തുള്ള വന്‍ പൈപ്പ്ലൈനാണ് തിരിച്ചുവിടുന്നത് എന്നതിനാല്‍ ആ ഭാഗത്താകും കൂടുതല്‍ ജലക്ഷാമം അനുഭവപ്പെടുക.