റിയോയില്‍ പതിനഞ്ചുകാരിക്ക് സ്വര്‍ണം

09:28 am 20/8/2016

download
റിയോ ഡി ഷാനെറോ: വനിതകളുടെ 10 മീറ്റര്‍ പ്ലാറ്റ്‌ഫോം ഡൈവിംഗില്‍ പതിനഞ്ചുകാരിക്കു സ്വര്‍ണമെഡല്‍. ചൈനയുടെ റെന്‍ ക്വിനാണ് വനിതകളുടെ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണമണിഞ്ഞത്. ഇതോടെ റിയോയില്‍ വനിതകളുടെ ഡൈവിംഗിലെ എല്ലാ സ്വര്‍ണവും ചൈന സ്വന്തമാക്കി. 2000നുശേഷം ജനിച്ച് ഒളിമ്പിക് ചാമ്പ്യനായ റെന്‍ ഏറ്റവും ഉയര്‍ന്ന പോയിന്റായ 94.05 നേടുന്ന ആദ്യ ചൈനീസ് താരമാണ്.

ആകെ 439.25 പോയിന്റാണ് റെന്‍ സ്‌കോര്‍ ചെയ്തത്. അഞ്ച് ഡൈവിംഗുകളില്‍ മൂന്നാമത്തെ ഡൈവിംഗിലാണ് റെന്‍ ലീഡ് നേടിയത്. ചൈനയുടെ തന്നെ പതിനേഴുകാരി സി യാഗി വെള്ളിയും കാനഡയുടെ മീഗന്‍ ബെന്‍ഫിറ്റോ വെങ്കലവും സ്വന്തമാക്കി.