റിയോ കായിക ഉത്സവത്തിന് തുടക്കമായി

08:00am 6/8/2016
5202
റിയോ ഡെ ജനീറോ: ലോകത്തിന്‍െറയും ബ്രസീലിന്‍െറയും കാത്തിരിപ്പിന് ഒടുവിൽ അവസാനം. സാമ്പത്തികമാന്ദ്യവും രാഷ്ട്രീയ പ്രതിസന്ധിയും സുരക്ഷാപ്രശ്നങ്ങളും ഉയർത്തിയ വെല്ലുവിളികളെ അതിജയിച്ച് റിയോ ഡെ ജനീറോയിലെ പ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തില്‍ ലോക . വെള്ളിയാഴ്ച രാത്രി എട്ടിന് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30) ആരംഭിച്ച ആഘോഷരാവ് ബ്രസീലിന്‍െറ വൈവിധ്യമാര്‍ന്ന കലാ സാംസ്കാരിക പാരമ്പര്യം ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ മാറക്കാനയെ വിസ്മയിപ്പിച്ചു. റിയോ ഡി ജനീറോയുടെ കായിക സംസ്കാരം പറഞ്ഞാണ് ചടങ്ങ് തുടങ്ങിയത്. പിന്നീട് രാജ്യത്തിൻെറ അഭിമാനമായ മഴക്കാടുകളും പോർച്ചുഗീസ് കടന്നുവരവ് മുതലുള്ള ബ്രസീലിൻെറ ചരിത്രവും മാറ്റങ്ങളും കാർഷിക വൃത്തിയും വേദിയിലെത്തി. ബ്രസീലിയൻ ഗായകൻ പൗളിഞ്ഞോ ഡാ വിയോള ദേശീയ ഗീതം അവതരിപ്പിച്ചതോടെ മാറക്കാനയിൽ ആവേശമുയർന്നു. വര്‍ണം വാരിച്ചൊരിഞ്ഞ് ത്രീ ഡിയിൽ വിരിഞ്ഞ സാംബാ താളങ്ങൾക്കൊടുവിൽ വിവിധ രാജ്യങ്ങളുടെ മാർച്ച് പാസ്റ്റുകൾക്ക് പിന്നീട് ആരംഭമായി. പോർച്ചുഗീസ് ഉച്ചാരണത്തിലുള്ള അക്ഷരമാല ക്രമത്തിൽ ഗ്രീസ് താരങ്ങളാണ് ആദ്യം വേദിയിലെത്തിയത്. തുടർന്ന് അർജന്റീന , അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും മാർച്ചിനെത്തി. രാജ്യത്തിന്‍െറ ഏക വ്യക്തിഗത സ്വര്‍ണമെഡലുകാരന്‍ അഭിനവ് ബിന്ദ്രയാണ് ഇന്ത്യയെ മാർച്ചിങ് പാസ്റ്റിൽ നയിച്ചത്. അമേരിക്കയെ മൈക്കൽ ഫെൽപ്സ് നയിച്ചപ്പോൾ വനിത സ്പ്രിൻറർ ഷെല്ലി ആൻ ഫ്രേസറാണ് ജമൈക്കക്കായി പതാകയേന്തിയത്.

തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഇതാദ്യമായി നടക്കുന്ന ഒളിമ്പിക്സില്‍ 206 രാജ്യങ്ങളില്‍നിന്നുള്ള 10,500 ലേറെ താരങ്ങളാണ് മാറ്റുരക്കുക. 28 കളികളിലെ 42 ഇനങ്ങളില്‍ 306 സ്വര്‍ണമെഡലുകളാണ് ലോക വിജയികളെ കാത്തിരിക്കുന്നത്. ഫുട്ബാള്‍ മത്സരങ്ങള്‍ രണ്ടുദിവസം മുമ്പ് ആരംഭിച്ചു കഴിഞ്ഞു. ഉദ്ഘാടനദിവസമായ ഇന്ന് അമ്പെയ്ത്ത് മാത്രം. ശനിയാഴ്ച മുതല്‍ മിക്ക കളിക്കളങ്ങളും സജീവമാകും. ഓരോ കായികതാരത്തിന്‍െറയും ആത്യന്തിക ജീവിതലക്ഷ്യമായ ഒളിമ്പിക് മെഡലിനായി തീപാറുന്ന കൊടുംപോരാട്ടങ്ങളായിരിക്കും പിന്നെയങ്ങോട്ട്.ദക്ഷിണ സുഡാനും കൊസോവോയും ഒളിമ്പിക്സില്‍ അരങ്ങേറ്റംകുറിക്കാന്‍ എത്തുമ്പോള്‍ റഗ്ബി സെവന്‍സും ഗോള്‍ഫും ദശകങ്ങളുടെ ഇടവേളക്കുശേഷം ലോകവേദിയിലേക്ക് തിരിച്ചുവരുന്നു. രാജ്യത്തിന്‍െറ ഏക വ്യക്തിഗത സ്വര്‍ണമെഡലുകാരന്‍ അഭിനവ് ബിന്ദ്രയാണ് ഇന്ത്യയെ മാർച്ചിങ് പാസ്റ്റിൽ നയിച്ചത്. അമേരിക്കയെ മൈക്കൽ ഫെൽപ്സ് നയിച്ചപ്പോൾ വനിത സ്പ്രിൻറർ ഷെല്ലി ആൻ ഫ്രേസറാണ് ജമൈക്കക്കായി പതാകയേന്തിയത്.

ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് അഭയാര്‍ഥികളുടെ ആശയായി 10 കായികതാരങ്ങള്‍ ഇതാദ്യമായി മത്സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ റിയോ ഒളിമ്പിക്സിന് അയച്ചത്. വിജയപീഠം കയറാന്‍ 118 അംഗസംഘം റിയോയില്‍ എത്തിക്കഴിഞ്ഞു. കഴിഞ്ഞതവണയേക്കാള്‍ 36 പേര്‍ അധികം.