റിലേ ടീമിനു ദേശീയ റിക്കാര്‍ഡ്

11:39am 05/7/2016
download (1)

അല്‍മറ്റി: വനിതാ റിലേ ടീമിനു ദേശീയ റിക്കാര്‍ഡ്. കസാക്കിസ്ഥാന്‍ നാഷണല്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 4-100 മീറ്റര്‍ റിലേയിലാണു താരങ്ങള്‍ ദേശീയ റിക്കാര്‍ഡ് മറികടന്നത്. മലയാളി താരം മെര്‍ലിന്‍ ജോസഫ്, ദ്യൂതി ചന്ദ്, ശ്രബാനി നന്ദ, എച്ച്. എം. ജ്യോതി എന്നിവരുടെ സംഘമാണ് പുതിയ ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ചത്. 43.42 സെക്കന്‍ഡിലാണ് ടീം ഫിനിഷ് ചെയ്തത്.

ബെയ്ജിംഗില്‍ നടന്ന ലോക അത്‌ലറ്റിക് ചലഞ്ചില്‍ കുറിച്ച 44.03 സെക്കന്‍ഡിന്റെ റിക്കാര്‍ഡാണു ടീം തിരുത്തിയത്.