7.34 PM 27-05-2016
പി.പി.ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി.സി.: വാഷിംഗ്ടണ്‍ ഡി.സി.യില്‍ ഇന്ന് മെയ് 25ന് നടന്ന നാഷ്ണല്‍ ജിയോഗ്രാഫിക്ക് ബി മത്സരത്തില്‍ റിഷി നായര്‍ക്ക് വിജയ കിരീടം. റിഷി നായര്‍ (12) ഫ്‌ളോറിഡ വില്യംസ് മാഗനറ്റ് മിഡില്‍ സ്‌ക്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്ത അവസാന പത്തുപേരില്‍ 7 പേരും ഇന്ത്യന്‍അമേരിക്കന്‍ വിദ്യാര്‍ത്ഥികളായിരുന്നു.
ഒന്നാം സ്ഥാനത്തിനര്‍ഹയായ റിഷി നായരെ കൂടാതെ രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികലായ സകിത് ജോനല്‍ അഗഡ(14),(വെസ്റ്റ് ഫോര്‍ഡ്, മാസ്സചുസെറ്റ്‌സ്), കപില്‍ നെയ്ഥന്‍(12), ഹൂവര്‍ അലബാമ) എന്നിവര്‍ക്കാണ് ലഭിച്ചത്. റിഷി നായര്‍ക്ക് (50,000), സകിത് ജോനല്‍(25,000), ഡോളര്‍ വീതമാണ് സ്‌ക്കോളര്‍ഷിപ്പു ലഭിക്കുക.
നാഷ്ണല്‍ ജിയോഗ്രാഫിക്ക് ബി മത്സരങ്ങളില്‍ തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഇന്ത്യന്‍അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനത്തിനര്‍ഹരാകുന്നത്. ഫൈനല്‍ മത്സരത്തില്‍ ഇര്‍വിംഗ് ടെക്‌സസ്സില്‍ നിന്നുള്ള പ്രണയ് വരദയും പങ്കെടുത്തിരുന്നു. അമ്പതു സംസ്ഥാനങ്ങളിലും, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ യു.എസ്. അറ്റ്‌ലാന്റിക്ക, ഫസഫിക്ക് ടെറിട്ടറികളിലും ഉള്‍പ്പെട്ട 11,000 സ്‌ക്കൂളുകളില്‍ നിന്നുള്ള മൂന്നു മില്യന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നാണ് റിഷി നായര്‍ ഒന്നാം സ്ഥാനത്തിനര്‍ഹയായത്.