റിസര്‍വ് ബാങ്കില്‍ ഗവര്‍ണറേക്കാള്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍

08:56am 25/04/2016
rajannew--621x414_3
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കില്‍ ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥന്‍ ഗവര്‍ണര്‍ രഘുറാം രാജനല്‌ളെന്ന് വിവരാവകാശ നിയമപ്രകാരം ബാങ്ക് നല്‍കിയ രേഖ പറയുന്നു. ശമ്പളവും ആനുകൂല്യങ്ങളും ഉള്‍പ്പെടെ രഘുറാം രാജന്‍ പ്രതിമാസം പറ്റുന്നത് 1,98,700 രൂപയാണ്. എന്നാല്‍, ഉദ്യോഗസ്ഥരായ ഗോപാലകൃഷ്ണ സിതാറാം ഹെഗ്‌ഡെ (4,00,000), അണ്ണാമലൈ അരപ്പുള്ളി ഗൗണ്ടര്‍ (2,20,355), വി. കന്ദസ്വാമി (2,10,000) എന്നിവര്‍ രഘുറാം രാജനേക്കാള്‍ ശമ്പളം കൈപ്പറ്റുന്നവരാണ്. അടിസ്ഥാന ശമ്പളവും, ഡിഎയും കൂടാതെയുള്ള ശമ്പളമാണ് ഹെഗ്‌ഡെയുടേതും കന്ദസ്വാമിയുടേതും. കഴിഞ്ഞ ജൂണ്‍ജൂലൈ മാസങ്ങളിലെ കണക്കാണിത്. ഈ ഉദ്യോഗസ്ഥരുടെ പദവിയും റിസര്‍വ് ബാങ്കില്‍ തുടരുന്നുണ്ടോ എന്ന വിവരവും അറിവായിട്ടില്ല. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന ശമ്പളം റിസര്‍വ് ബാങ്ക് ഗവര്‍ണറുടേതുതന്നെയാണ്.
ആര്‍.ബി.ഐയുടെ വാര്‍ത്താവിനിമയ വകുപ്പ് പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ അല്‍പന കിലാവാലയുടെ ശമ്പളം നാലു ഡപ്യൂട്ടി ഗവര്‍ണര്‍മാരുടെയും പതിനൊന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെയും മീതെയാണ്.