റിസ്റ്റി ജോണിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം സഹായം

06:15pm 29/04/2016
child_murder_st_042615
കൊച്ചി: എറണാകുളം പുല്ലേപടിയില്‍ അയല്‍വാസിയുടെ കുത്തേറ്റ് മരിച്ച റിസ്റ്റി ജോണിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അഞ്ചുലക്ഷം രൂപ ധനസഹായം അനുവദിച്ചു. അടിയന്തര സഹായമായി 10,000 രൂപ നേരത്തേ നല്‍കിയിരുന്നു.

എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ റിസ്റ്റിയുടെ പിതാവ് ഓട്ടോ െ്രെഡവറാണ്. റെയില്‍വേ ലൈനുകളാല്‍ചുറ്റപ്പെട്ട ഒന്നേകാല്‍ സെന്റ് ഓഹരി അവകാശമുള്ള സ്ഥലത്താണ് താമസം. വാര്‍ഷിക വരുമാനം 48,000 രൂപയാണ്. മറ്റ് വരുമാന മാര്‍ഗങ്ങളൊന്നുമില്ലാത്ത കുടുംബത്തിന്റെ അവസ്ഥ പരിഗണിച്ചാണ് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചത്.