റെജി ഏബ്രഹാം മിഡ് അറ്റ്‌ലാന്റിക് റീജിയണില്‍ നിന്നും ഫോമ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

07:32pm 8/4/2016
Rejifomaa_pic
ജോയിച്ചന്‍ പുതുക്കുളം

ന്യൂജേഴ്‌സി: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫോമയുടെ 2016 -18 -ലേക്കുള്ള നാഷണല്‍ കമ്മിറ്റിയിലേക്ക് സൗത്ത് ജേഴ്‌സി അസോസിയേഷന്‍ ഓഫ് കേരളൈറ്റ്‌സിന്റെ പ്രതിനിധിയായി റെജി ഏബ്രഹാമിനെ അസോസിയേഷന്‍ നാമനിര്‍ദേശം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം ആണ് റെജിയുടെ പേര് നിര്‍ദേശിച്ചത്. സൗത്ത് ജേഴ്‌സി അസോസിയേഷന്‍ ഓഫ് കൈരളൈറ്റ്‌സിന്റെ ഫൗണ്ടിംഗ് മെമ്പറായ ഇദ്ദേഹം സംഘടനയുടെ നിരവധി ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഫോമ- മിഡ് അറ്റാലാന്റിക് റീജിയണിലെ അംഗസംഘടനകളില്‍ ഒന്നായ ഈ അസോസിയേഷന്‍ ഫോമയുടെ ആദ്യകാല അംഗങ്ങളിലെ ഒരു സംഘടനയാണ്. ഈവരുന്ന നാഷണല്‍ കമ്മിറ്റിയില്‍ അസോസിയേഷന്റെ സാന്നിധ്യം വേണമെന്ന സംഘടനയുടെ കൂട്ടായ തീരുമാനപ്രകാരമാണ് റെജിയുടെ പേര് നിര്‍ദേശിച്ചതെന്ന് പ്രസിഡന്റും കമ്മിറ്റി അംഗങ്ങളും അറിയിച്ചു.

അമേരിക്കയില്‍ അറിയപ്പെടുന്ന ബിസിനസുകാരനായ റെജിയുടെ പ്രവര്‍ത്തനപരിചയം, നേതൃത്വഗുണം, ഉത്തരവാദിത്വപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ മലയാളി കമ്യൂണിറ്റിക്കും ഫോമയ്ക്കും ഒരുപോലെ പ്രചോദനമാകുമെന്ന് ഫോമയുടെ മുതിര്‍ന്ന നേതാവായ രാജു വര്‍ഗീസ് അഭിപ്രായപ്പെട്ടു.